Sunday, 20 November 2011

Social Welfare Society Thamarassery – 673573 Govt. of Kerala, Reg. No. 287/2001


താമരശ്ശേരി മേഖലയിലെ സാമൂഹ്യ - സാംസ്‌കാരിക - സന്നദ്ധ സേവന രംഗത്ത് 2001 മുതല്‍ സ്ഥിര സാന്നിദ്ധ്യമായി മാറിയ  സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തികഞ്ഞ സേവന സന്നദ്ധതയോടെ പ്രവര്‍ത്തിച്ചുവരുന്നു.
തൊഴില്‍ രഹിതര്‍ക്ക് സ്വയം തൊഴില്‍ പരിശീലനം, കമ്പ്യൂട്ടര്‍, ഡ്രൈവിംഗ് പരിശീലനം, ആരോഗ്യ-ശുചിത്വ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, കര്‍ഷകര്‍ക്കായി സെമിനാര്‍, വിദ്യാര്‍ത്ഥികള്‍ക്കും, യുവതീയുവാക്കള്‍ക്കുമായി വിദ്യാഭ്യാസ-തൊഴില്‍  മാര്‍ഗ്ഗ നിര്‍ദ്ദേശ ക്ലാസ്സുകള്‍, സൗജന്യ പഠനോപകരണ വിതരണം, ആശരണരായവര്‍ക്ക് കാരുണ്യ പദ്ധതികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ജന മനസ്സുകളില്‍  ഇടം നേടിയിരിക്കുന്നു.
മലയോര മേഖലയിലെ അമ്പതോളം സ്‌കൂളുകളില്‍  ആരോഗ്യ - ശുചിത്വ- പരിസ്ഥിതി ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ സിഡി. പ്രദര്‍ശനവും, മള്‍ട്ടീമീഡിയ ലൈബ്രറി @ സ്‌കൂള്‍ പ്രൊജക്ടും ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവിജ്ഞാനപ്രദമായത് ഇവിടെ എടുത്ത് പറയട്ടെ.
സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്തതിനാല്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമായ ബധിരരെ (ഡെഫ്)  അവരുടെ കഴിവുകള്‍  കണ്ടെത്തി  പ്രോല്‍സാഹിപ്പിക്കുകയും വിദ്യാഭ്യാസവും  തൊഴില്‍ പരിശീലവനും നല്‍കി  സമൂഹത്തിന്റെ  മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്യുക എന്ന ഒരു ദൗത്യം  കൂടി സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഏറ്റെടുത്തി രിക്കുകയാണ്.  മലയോര മേഖലയില്‍ നിന്നായി  ഇരുന്നൂറോളം  പേരാണ് സംഘടനയുടെ കീഴിലുള്ള മേഖലാ ബധിര കേന്ദ്രവുമായി (Regional Deaf Centre)  ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികളുടെ രൂപരേഖ ഞങ്ങള്‍ തയ്യാറാക്കി വരികയാണ്. ബധിരരും വികലാംഗരുമായവര്‍ക്ക് മള്‍ട്ടിമീഡിയ, കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രവും സൈന്‍ലാംഗേജ് സ്‌കൂളും, വിവരസാങ്കേതിക    വിദ്യയുടെ  ദു:സ്വാധീനത്തെക്കുറിച്ച് ഇളം തലമുറക്ക് ബോധവല്‍ക്കരണം  ലക്ഷ്യം വെച്ചുള്ള സൈബര്‍ ക്രൈം എവേര്‍നസ് ക്യാമ്പയിന്‍, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പരിസര മലിനീകരണത്തിനെതിരായും  ബോധവല്‍ക്കരണ ത്തിനുതകുന്ന  മൊബൈല്‍ ല്രൈബ്രറി സംവിധാനം, ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍, മൊബൈല്‍ വീഡിയോ ലൈബ്രറി  മള്‍ട്ടിപര്‍പ്പസ് ട്രൈനിംഗ് സെന്റര്‍, ഹയര്‍സ്റ്റെഡീസ് & ജോബ് ഹെല്‍പ് ഡസ്‌ക് എന്നിവയെല്ലാമടങ്ങുന്ന ബ്രഹദ് പദ്ധതിയാണ് ഞങ്ങള്‍ ലക്ഷ്യം വെക്കുന്നത്. ഇതിനായി സുമനസ്സുകളുടെ പ്രാര്‍ത്ഥനയും സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.

 V.P.USMAN(President)                                                                       P.USMAN(Gen.Secretary)
    PH;9847443774                                                                                PH:9947112465, swstsy@gmail.com